Saturday, October 23, 2010





പ്രണയ കവിതകള്‍






നിലാവ്



നിലാവിന്റെ സാന്ദ്രകന്യകേ,നിന്‍റെ
കണ്ണിലെ സ്ഫടികസ്വപ്നംഎന്നെ കുറിച്ചുള്ളതല്ലേ?
ഏതു കണ്ണാടിക്കാവും സഖീനിന്‍റെ
സൌന്ദര്യം പകര്‍ത്തുവാന്‍ഏതു കവിതയ്ക്കാവും
തോഴീഎന്‍റെ പ്രണയം പകരുവാന്‍ .
നിന്‍ ചുണ്ടിലെ മധുരം നുണയുകഎന്‍റെ
ചുണ്ടല്ലാതെ മറ്റെന്താണ്.
നിന്‍റെ പ്രണയത്തിന്‍റെജലകണ്ണാടിയില്എന്നെ
ഞാനൊന്ന് കാണട്ടെ.മടിയില്‍ തലചായ്ച്ച്
ഞാന്‍ നിന്‍മാറിടങ്ങളെ തഴുകീടട്ടെ.
നമ്മുടെ ആദ്യരാത്രികായലിനൊപ്പമായിരിക്കണ,മവിടെ
നക്ഷത്രങ്ങള്‍ ജലശയ്യയിലുറങ്ങുമ്പോള്‍ഈ
കരശയ്യയിലുറക്കാം നിന്നെ.


പ്രണയോപഹാരം.


എന്‍റെ നെഞ്ചില്‍ നീഅധരത്താല്‍അനുരാഗ
ചിത്രംനെയ്യുമ്പോള്‍,എന്‍റെ കരങ്ങള്‍നിന്‍റെ
മുടിനൂലുകളില്‍കൊര്‍ക്കുകയാവും
കിനാവിന്‍റെ മുത്തുകള്‍. എന്‍റെ കണ്ണുകളില്‍കൊളുത്തി
വെച്ചത്കാമാഗ്നിയാണെന്നുതോന്നാമെങ്കിലും
പ്രണയത്തിന്‍റെനിലവിളക്ക് മാത്രമാണത്.ഞാന്‍
പാകിയ വിത്ത്നിന്നില്‍ വളര്ന്നുണ്ടാകുന്നതാണ്നിനക്കു
ഞാന്‍ നല്‍കുന്നഎന്‍റെ ഏറ്റവും വലിയപ്രണയോപഹാരം.


കാമുകി


എനിക്കൊരു കാമുകി ഇല്ലാ കാരണം ഒരു
കാമുകി മാരുടെയും സങ്കല്‍പ്പത്തില്‍ നചഅനില്ല
ഇല്ലാ കമുകിമാരുടെയും
സ്വപ്‌നങ്ങള്‍-ഭംഗികള്‍ നിറഞ്ഞവ,
വര്‍ണങ്ങള്‍ പൊതിഞ്ഞവ,സംഗീതം പതഞ്ഞവ.
നീണ്ട മുടിപ്പിന്നലു കള്‍ക്കിടയിലെ റോസാ ദളം,നാണം
പൂക്കുമധരം, സുറുമയലിയും നയനം,വാക്കിലൊരു ഗാനം,
നോക്കിലൊരു സ്വപ്നം .അല്ലെങ്കില്‍,വിരല്‍ത്തുമ്പില്‍
ചായവും മനസ്സില്‍ കവിതയും പാദങ്ങളില്‍
ചിലങ്ക മണികളും.ഇതൊന്നും എനിയ്ക്കില്ല .

ഒരു കാമുകി യുടെയും

സങ്കല്പത്തില്‍ ഞാനില്ല. എന്റെ

കൂട്ടുകാര്‍ -പഴയ സുഹൃത്തിനെ പുതിയ

കാമുകിആക്കും ബോളും ,പഴയ

കാമുകിയെ പുതിയ സുഹൃത്താക്കുമ്പോഴും
ഞാന്‍ ‍ഒറ്റപ്പെടുന്നു. മാറ്റങ്ങളുടെ
അനിവാര്യതയിലേയ്ക്ക്‌ എന്റെ ചൂണ്ടുവിരല്‍
പുറം തിരിഞ്ഞു നില്‍ക്കുന്നു...
ഞാന്‍ അവഹേളിക്കപ്പെടുന്നു...
പരിഹാസ്യ നവുന്നു ....
ഇന്നലെവരെ എനിയ്ക്ക്‌ ഏക ആശ്വാസം,
പ്രതീക്ഷഎന്റെ നുണക്കുഴികള്‍.നുണക്കുഴികളില്‍
സുന്ദരികള്‍ കാലിടറി വീഴാറുണ്ടെന്നും
തട്ടിപ്പിട ഞ്ഞെഴുന്നേറ്റ് പോകാന്‍ ശ്രമിക്കിലുംഅവര്‍
അതിന്റെ അഗാധതയിലേയ്ക്ക്പിന്നെയും
കൂപ്പു കുത്താറുണ്ടെന്നുംഞാനെവിടെയോ,
എവിടെയൊ ക്കെയോ വായിച്ചു. പക്ഷേ, ഇന്നലെ-
ഒരുവളെ ന്നെ ദീര്‍ഘ നേരം നോക്കിഒടുവില്‍
നിരാശയോടെ മൊഴിഞ്ഞു:- "ഈ നുണക്കുഴികള്‍ആ
ദിലീപ് ന്റെ കവിളുകളി ലായിരുന്നു വെങ്കില്‍... !"
കോമണ്‍വെല്‍ത്ത് ഗെയിംസും കോമണ്‍ സെന്‍സും..!
ഗെയിംസിന്റെ തുടക്കത്തിലും തയ്യാറെടുപ്പിലും നടന്ന പാളിച്ചകളെ അതീവ നിന്ദ്യമായി ചിത്രീകരിക്കാന്‍ സായിപ്പന്മാരും സായിപ്പന്മാരുടെ നാട്ടിലെ മലയാളി കുട്ടി സായിപ്പന്മാരും ഏറെ മുമ്പിലായിരുന്നു. ഇന്ത്യന്റെ വൃത്തി, കഴിവില്ലായ്മ, അഴിമതി എന്നുവേണ്ട എല്ലാം ഇവര്‍ക്ക് ചവച്ചു തുപ്പാന്‍ ഉണ്ടായിരുന്നു.. എന്നാല്‍ ഗെയിംസ് തുടങ്ങി കഴിഞ്ഞപ്പോള്‍ വാലും ചുരുട്ടി മിക്കവരും ഉറങ്ങി അല്ലെങ്കില്‍ ഉറക്കം നടിക്കുന്നു.ആദ്യം തന്നെ കൂതറ തിരുമേനിയുടെ അഭിപ്രായത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നല്ല കോമണ്‍വെല്‍ത്ത് എന്ന ആശയമേ വേണ്ട.. കാരണം പണ്ട് രാജ്ഞിയുടെ കീഴില്‍ കഴിഞ്ഞിരുന്ന കോളനിയിലെ പുഴുക്കളെയും അവരുടെ മേല്‍ ഇന്നും ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന വിധേയത്വവും കാണിക്കാന്‍ ഒരു വേദി മാത്രമാണ് ഇത്. കോമണ്‍ വെല്‍ത്തിനെ ആരീതിയില്‍ കാണണോ എന്നചോദ്യത്തിനു കാണണം എന്നുതന്നെ ഉത്തരം. അന്താരാഷ്ട്ര താരങ്ങളുമായി മാറ്റുരയ്ക്കാന്‍ കായികതാരങ്ങള്‍ക്ക് വേദി എന്നതാണ് ഗെയിംസിന്റെ ഉദ്ദേശം എങ്കില്‍ സാര്‍ക്ക് ഗെയിംസ്, ആഫ്രോ ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, വേള്‍ഡ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ്, ഒളിമ്പിക്സ് അങ്ങനെ എന്തോരം വേദികള്‍ വേറെ..! പണ്ട് റാണിയുടെ കീഴില്‍ കേവലം "വൃത്തിയില്ലാത്ത തോട്ടികള്‍" കഴിഞ്ഞിരുന്ന കോളനികളുടെ പുതിയ മുഖം കാണിക്കാന്‍ വേണ്ടിയാണോ ഈ ആഘോഷം.. അങ്ങനെ ഒരു മേല്‍ക്കോയ്മ അംഗീകരിക്കാന്‍ അല്ലെങ്കില്‍ ഇപ്പോഴും റാണിയുടെ ഇണ്ടാസ് തന്നെ ഉത്ഘാടനത്തിന്റെ തുടക്കം.. റാണി തന്നെ ഉത്ഘാടിക്കും.കോമണ്‍വെല്‍ത്ത് ഒരു സമാന ദുഖിതരുടെ വേദി ആണെങ്കിലും ചില കാര്യങ്ങളില്‍ എല്ലാവരും സമന്‍മാരെന്ന് ആരും അംഗീകരിക്കുന്നില്ല. ചെറിയ ഉദാഹരണ സഹിതം പറയാം. ഒരു ഓസ്ട്രേലിയന്‍ ലൈസന്‍സുള്ള ഒരാള്‍ക്ക്‌ സൌത്ത് ആഫ്രിക്കയില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ കൂടാതെതന്നെ ലൈസന്‍സ് നല്‍കുന്ന രീതിയിലുള്ള ഏര്‍പ്പാട് ഈ കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തങ്ങളില്‍ ഇല്ല. അതേപോലെ കോമണ്‍വെല്‍ത്തില്‍ അംഗം ആയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക് പ്രത്യേക വിസാ നിയമങ്ങളോ നിലവിലില്ല(എല്ലാ രാജ്യങ്ങളും തമ്മില്‍). പിന്നെ എന്തോന്ന് കോമണ്‍വെല്‍ത്ത്. ഇത്തരത്തിലുള്ള ഉട്ടോപ്യന്‍ ഗെയിംസില്‍ നിന്ന് അല്ലെങ്കില്‍ റാണിയുടെ മൂട് താങ്ങല്‍ പണ്ടേ നിര്‍ത്തിയ അയര്‍ലാന്‍ഡ്‌ പോലെയുള്ള രാജ്യങ്ങള്‍ പണ്ടേ ഈ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി.. അതാ ഡീസന്‍സി... ഈ ഗെയിംസിനെ തള്ളി പറയുന്നവര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍. ഇന്ന് വരെ നടന്നതില്‍ ഏറ്റവും വലിയ കോമണ്‍ വെല്‍ത്ത് ഗെയിംസാണ് ഇന്ത്യയില്‍ നടന്നത്. അല്ലെങ്കില്‍ നടക്കുന്നത്. തുടങ്ങിയ ശേഷം മിക്കവര്‍ക്കും ഇത് മനസ്സിലായി. സായിപ്പന്മാര്‍ക്ക് അല്ലെങ്കിലും ബ്രൌണ്‍ നിറമുള്ള ഇന്ത്യക്കാരുടെ വളര്‍ച്ച സഹിക്കില്ല.. പ്രത്യേകിച്ചും നമ്മെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് നാറികള്‍ക്ക്‌. ഇന്ത്യയിലെ ഗെയിംസുമായി ബന്ദപ്പെട്ട മോശപ്പെട്ട കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തിപ്പാടിയത് ബി.ബി.സി.യും, സ്കൈ ചാനലും ആയിരുന്നു. ഈ സ്കൈ ചാനല്‍ റൂപേര്‍ട്ട് മര്‍ഡോക് സായ്വിന്റെ ആണെങ്കിലും ആസ്ഥാനം ലണ്ടനില്‍ ആണ്.. (ന്യൂസ്‌ കോര്‍പറെഷന്റെ അല്ല - സ്കൈ ചാനലിന്റെ ).. പക്ഷെ ഈ വേന്ദ്രമാര്‍ ഏതന്‍‌സ് ഒളിമ്പിക്സില്‍ നടന്ന പിടിപ്പുകേടും ഗതികേടും അന്ന് എന്തെ വാഴ്ത്തി പാടിയില്ല. കാരണം അത് സായിപ്പിന്റെ നാട്ടില്‍ നിന്നുള്ളത് കൊണ്ടായിരുന്നോ...? രണ്ടായിരുത്തി ഇരുപതില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സില്‍ ഇന്ത്യയുടെ വേദിയാകാനുള്ള സാധ്യതയെ തളര്‍ത്താന്‍ യൂറോപ്യന്‍ സഖ്യം നടത്തിയ സംഘടിത ശ്രമങ്ങളെ സായിപ്പും അവരുടെ ആസനം തങ്ങുന്ന കുട്ടി സായിപ്പന്മാരും കൊണ്ടാടുകയായിരുന്നു.. ഇന്ത്യയുടെ വളര്‍ച്ചയും, മുന്നേറ്റവും വിദേശിയ ശക്തികള്‍ക്കു നേരത്തെതന്നെ ചൊറിച്ചില്‍ ഉണ്ടാക്കിയ വിഷയമായിരുന്നു. മുപ്പത്തി അയ്യായിരം കോടി മുടക്കിയപ്പോള്‍ ഉണ്ടായ ചില പാളിച്ചകള്‍ അംഗീകരിച്ചേ മതിയാവൂ.. കൈക്കൂലിയും പിടിപ്പുകേടും ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒന്നല്ല.. എന്നാല്‍ അതുകൊണ്ട് ഇതിനെ ന്യായീകരിക്കുകയമല്ല..നൂറ്റി മുപ്പതു കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് അതും പ്രത്യേകിച്ച് ഭൂരിഭാഗവും ഇന്നും യൂറോപ്യന്‍ ക്ലോസേറ്റ് ഉപയോഗിക്കാന്‍ അറിയാത്ത ജനവിഭാഗം ആയതിനാല്‍, യൂപി, ബീഹാര്‍ , മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളുടെ വൃത്തിയും ലോകം മുഴുവന്‍ കൊള്ളയടിച്ചു കിട്ടിയ പണം കൊണ്ട് രാജാക്കന്മാരുടെ ജീവിതം ജീവിച്ച സായിപ്പിന്റെ വൃത്തിയും താരതമ്യം ചെയ്യരുത്.. എന്തിനു നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് താങ്ങല്‍ ഓരോ ദിവസം റോഡരുകില്‍ തള്ളുന്ന ചപ്പു ചവറിന്റെ കണക്കു നല്ലവണ്ണം അറിയാം. ഈ കുറ്റം പറയുന്ന മിക്കവരും ചെയ്യുന്നതും അതുതന്നെ.. എന്നാല്‍ അത് സാധ്യമല്ലാത്ത യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുമ്പോള്‍ ചെയ്യേണ്ടിവരുന്ന വൃത്തിയുടെ ശീലം നാട്ടില്‍ വരുമ്പോള്‍ മറക്കുന്നവരാണ് ഭൂരിഭാഗവും.. കഷ്ടം..!ഒരുകാര്യം മാത്രം മറക്കാതിരിക്കുക.. നമ്മുടെ വളര്‍ച്ച ആര് അംഗീകരിച്ചില്ലെങ്കിലും നമ്മള്‍ അംഗീകരിച്ചേ മതിയാവൂ.. കുറഞ്ഞപക്ഷം ഓഹരി വിപണിയില്‍ കശുമുടക്കിയവര്‍ക്കറിയാം എത്ര കണ്ടു വളര്‍ന്നു എന്ന്... ഇന്ത്യയുടെ ചെറിയ വളര്‍ച്ചയില്‍ പോലും ആനന്ദിക്കാന്‍ ശീലിക്കൂ.. അല്ലെങ്കില്‍ കുറ്റം പറയുന്നവര്‍ ഭാരതത്തിന്റെ വളര്‍ച്ചയില്‍ എന്ത് സംഭാവന നല്‍കി എന്ന് ഒരുനിമിഷം ഒന്ന് ആലോചിച്ചു നോക്കൂ.. എന്നിട്ട് കുറ്റപ്പെടുത്തൂ.
ഇതെല്ലാം എന്റെ തോനലുകള്‍ ആവാം തെറ്റാനകില്‍ മാപ്പാക്കണം