Thursday, April 22, 2010

പ്രണയ ചിന്ത്തകള്‍

പ്രണയം അതിനെ നിര്‍വചിക്കാന്‍ കഴിയുമൊ?
ഇല്ല !
ശരിയായരീതിയില്‍ ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത അനുഭവം
അല്ലങ്കില്‍ അനുഭൂതി......
എന്നിരുന്നാലും ലളിതമായ ഭാഷയില്‍ നമ്മുക്ക് ഇങനെ നിര്‍വചിക്കാം,
ഒരുവസ്തു വിനോടൊ വിഷയതോടൊ പ്രതിഭാസതോടൊ ഉള്ള വര്‍ധിച്ച അഭിനിവേശമാണ് പ്രണയം
അത് ഒരു സ്വകാര്യ അനുഭവം കൂടിയാണ്. ഇങനെ ഒന്നും അല്ല വളരെ വിശാലമായ അര്‍ത്ഥങളും പ്രണയത്തിനു കല്‍പ്പിക്കാവുന്നതാണ്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി അര്‍പ്പിക്കുന്നതാണ് പ്രണയം, പ്രണയം വാത്സല്യമാണ് പ്രണയം സ്നേഹമാണ്അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ “രണ്ട് ശരീരങളിലായി ഒരേ ആത്മാവു നിലനില്‍ക്കുന്ന സവിശേഷമായ അവസ്ഥ”. എത്ര മനോഹരമായാണ് അരിസ്റ്റോട്ടില്‍ പ്രണയത്തെ നിര്‍വചിച്ചിരിക്കുന്നത്. ഇനിനാന്‍ ഒരു ചോദ്യം ചോദിക്കട്ടെ നമ്മുടെ ഇടയില്‍ പ്രണയിക്കാത്തവരായി ആരുണ്ട്?

ആരെയും നമ്മുക്ക് കാണാന്‍ കഴിയുക ഇല്ല. കാരണം പ്രണയം നമ്മുടെ മനസ്സിന്റെ സവിശേഷമായ ഒരു അവസ്ഥകൂടിയാണ്.ശസ്ത്രീയമായി പ്രണയത്തെ വിശകലനം ചെയ്യുകയാണ് എങ്കില്‍. തലച്ചോറില്‍ ഫിറമോണുകള്‍, സോപമാനുകള്‍, സെറാടോണ്‍ തുടങിയ ഹോര്‍മോണുകളാണ് തലച്ചോറിനെ പ്രണയത്തെ പ്രയരിപ്പുക്കുന്നത്. ഇത്തരത്തില്‍ ദൈവം തന്നെ മനുഷ്യശരീരത്തില്‍ പ്രണയത്തിന് അനുക്കൂലമായ ഗടകങള്‍ ചെയ്ത് വെച്ചിരിക്കുന്നു പിന്നെ എങനെ മതങള്‍ക്ക് പ്രണയത്തെ എതിര്‍ക്കാന്‍ കഴിയും?. പ്രണയം അത് നടന്ന് കൊണ്ടിരിക്കും എങനെ അതിനെ കേരള കൌമുദി ലൌജിഹാദ് എന്ന് വിളിചപ്പോള്‍ എതിര്‍ക്കാന്‍ പലരും ഉണ്ടായി
ATHIL നിന്ന് തന്നെ മനസിലാക്കാം പ്രണയത്തെ പ്രണയിക്കുന്നവര്‍ കുറെ പേരുണ്ട് എന്ന് .
പ്രണയംഅത് നല്ലതിനായി മാത്രം ഉള്ളതിന്നു ആണ്
പ്രണയം ഒരിക്കലും മതത്തില്‍ കലര്തരുട്
മനസ്സ് എന്നമാന്ത്രികന്‍ നമ്മുക്ക് ഒരുക്കിത്തരുന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് പ്രണയം. ഏകന്തതയില്‍ നിന്നും ഏകാന്തതയുടെ മടുപ്പില്‍ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന കവചം കൂടിയണ് പ്രണയം. ഫ്ഗ്ഗ്ഫ്ഷ് ബ്രൌണിന്റെ അഭിപ്രായത്തില്‍ ഭൂമിയില്‍ പ്രണയം അടര്‍ത്തി മാറ്റിയാല്‍ പിന്നെ അതൊരു ശവപറമ്പാ‍ണ്. മൌനം ഗാനമായി പ്രണയത്തില്‍ മാറുന്നു അല്ലങ്കില്‍ നിശബ്ദതയിലെ സംഗീതമാണ് പ്രണയം. മരിഭൂമിയില്‍ മഴ തിമിര്‍ത്ത് പെയ്യും പോലെ പ്രണയം നെഞ്ചില്‍ തിമിര്‍ത്ത് പെയ്യും. ജോസഫ് ക്രോസ്മന്റെ അഭിപ്രായത്തില്‍ സംഗീതത്തിലെക്ക് സമന്വയിക്കുന്ന സൌഹ്രതമാണ് പ്രണയം.ഒരാള്‍ തന്റെ എല്ലാകുറവുകളും കുറ്റവുംകൊണ്ട് അപകര്‍ഷതാ ബോധത്തില്‍ നിരാഷനായി നില്‍ക്കുംമ്പോള്‍ അയാളുഎല്ലാകുറവുകളും മറന്ന്

ഒരായിരം സ്വപ്പ്നങള്‍ നിനക്കായി താലോലിച്ച മയില്‍പ്പീലി തുണ്ടുകള്‍ നല്‍കാന്‍ കഴിയാതെ മനസ്സില്‍ കൊണ്ട് നടന്നിട്ടും ചിലപ്പോള്‍ സൂചനകള്‍ നല്‍കിയിട്ടും എനിക്കായില്ല പറയാന്‍, ഇങനെ എത്രകാമുക ഹ്രിദയങള്‍ ഉണ്ട്. ഇവിടെ നമ്മളില്‍ പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല.
കൂടുതലും പറയാന്‍ മറന്ന അല്ലങ്കില്‍ കഴിയാഞ പ്രണയിതാക്കളാണ് നമ്മളില്‍ ഭൂരിഭാഗവും.
‘ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ’ മഴ എന്ന ചിത്രത്തിലെ ഈഗാനം പറയാന്‍ നറന്ന പ്രണയിതാവിന്റെ മാനസ്സികാവസ്ഥയെ സൂചിപ്പിക്കുന്നു.
എന്നാലും കവിപാടിയതുപോലെ ‘നൂറ് വര്‍ഷങള്‍ക്ക് മുമ്പ് നിന്നെ നാന്‍ പ്രണയിച്ചു ഇന്നും നാന്‍ പ്രണയിക്കുന്നു ഇനിയും നിന്നെനാന്‍ പ്രണയിക്കും’. എന്റെ പ്രണയം മുഴുവന്‍ നിന്നില്‍ നിന്ന് ഒന്നും ആഗ്രഹിക്കതെയും പ്രതീക്ഷിക്കാതെയുംപക്വപ്രണയംജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പ്രണയം ആണ് എന്ന് നാന്‍ പറഞല്ലോ. എന്നാല്‍ അത് ശ്രദ്ദയോടെ കൈകാര്യം ചെയ്യ്തില്ലങ്കില്‍ തകര്‍ന്ന് പോവും. ഒരു പളുങ്ക് പാത്രമാണ് പ്രണയം വിവേകത്തിനാണ് ഇവിടെസ്ഥാനം. ഖലീല്‍ ജിബ്രാന്‍ പറഞതുപോലെ സംശയവും പ്രണയവും ഒരുമിച്ച് പോവില്ലലോകപ്രശസ്ത മനശാസ്ത്രഞനായ എലൈ ഹാറ്റ്ഫീല്‍സ് പ്രണയം രണ്ട്തരം ഉണ്ട് എന്ന് നിര്‍വചിക്കുന്നു. ഒന്നാമത്തെത് കംപാഷണെറ്റ് അഥവാ വിചാരപ്രണയം പരസ്പര ബഹുനത്താലും തിരിച്ചറിവിലും ഉടലെടുക്കുന്ന പക്വ പ്രണയമാണ് ഇത്. രണ്ടാമതായി പാഷണേറ്റ് അഥവാ വികാരപ്രണയമാണ് തീവ്രമായ അഭിനിവേശവും ലൈഗികതാല്പര്യവും ചേര്‍ന്ന് രൂപം കൊള്ളുന്ന അപക്വ പ്രണയമാണിത്. ഇതിന് നിലനില്‍പ്പ് വളരെ കുറവായിരിക്കും.പ്രണയം നിലനിര്‍ത്തുക എന്നതും ശ്രമകരമായ പണിയാണ്. ബന്ധങളില്‍ കലരുന്ന അവനവനിസവും മടിയും പ്രണയത്തെ തകര്‍ക്കുന്നു. ജീവിതതിരക്കുകള്‍ വര്‍ദ്ദിക്കുംമ്പോള്‍ ബന്ധങള്‍ നിലനിര്‍ത്തുവാന്‍ കഴിയുന്നില്ല. ഇങനെയുള്ള സന്ദര്‍ഭങളില്‍ പ്രണയം തിരിച്ച് പിടിക്കുവാനായി ഒന്ന് തിരിഞ് ചിന്തിക്കുകയും ആദ്യമായി പ്രണയിതാവിനെ കണ്ടുമുട്ടിയ സന്ദര്‍ഭവും പ്രണയത്തിന്റെ ആദ്യകാല അനുഭവും ഒന്ന് കൂടി ആവര്‍ത്തിക്കുവാനുള്ള സംവിധാനം ഉണ്ടാക്കുക. തന്റെ ഇണക്ക് ഇഷ്ടപ്പെട്ടത് ചെയ്യുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുക. പണത്തിനും ജോലിക്കും മാത്രമല്ല ജീവിതത്തില്‍ സ്ഥാനം ബന്ധങള്‍ക്കും സ്ഥാനം ഉണ്ട്.ആന്റണി മരിച്ചു എന്ന്കെട്ടപ്പോള്‍ ആത്മഹത്യ ചെയ്യ്ത ക്ലിയോപാട്ട്രയും. പിറാമസ് മര്‍ക്കുന്നത് കണ്ട് ആത്മഹത്യ ചെയ്യ്ത തിസ്ബയും. ട്രയിന്‍ പാളങളിലും കയറുകളിലും പ്രണയം സമര്‍പ്പിക്കുന്ന നമ്മുടെ പ്രണയിതാക്കളും നമ്മുക്ക് ഒരെ ഗണത്തില്‍ പ്പെടുത്താവുന്നതാണ്. എന്നാല്‍ ഇതിന് ഒരുമറുപുറവും ഉണ്ട് മനുഷ്യസഹജമായ നന്മയും തിന്മയും പ്രണയത്തിലും ഉണ്ട്. തന്റെ പ്രണയിതാവിനാല്‍ വഞ്ചിക്കപ്പെടുന്നതും നമ്മുക്ക് കാണുവാണുവാന്‍ സാധിക്കുന്നു. ലൈല മജ്നൂനെ തഴഞ് മറ്റൊരുവനെ വിവാഹം കഴിക്കുന്നതും. തനിക്ക് വ്യാമോഹങളില്ല എന്ന് പറഞ്കൊണ്ട് ജീവിതത്തിന്റെ സുഖങള്‍ ആസ്വതിക്കാനായി രമണനെ ചന്ദിക തള്ളിപറയുന്നതും ഇതിന് ഉദാഹരണങളാണ്എന്ത് എല്ലാം ആണെങ്കിലും പ്രണയം എന്നത് ആത്മാവ് വൈവിദ്യങള്‍ വെടിഞ് ഒരേഈണത്തിലും താളത്തിലും രണ്ട് ശരീരങളൈലായി കിടക്കുന്നു.
ആലയനത്തില്‍ ഒരാത്മാവ് മറ്റെ ആത്മാവിനു വേണ്ടി ദുഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. അതില്‍ അനുരാഗം മാംസനിബദ്ദമല്ല രണ്ട് ആത്മാക്കള്‍ തമ്മിലുള്ള ലയനമാണ് സംഭവിക്കുന്നത്. നാന്‍ അടുത്തകാലത്ത് പത്രത്തില്‍ വായിച്ച ഒരു സംഭവം പറയട്ടെ ഗസ്സയില്‍ ഒറ്റപ്പെട്ട് കഴിയുന്ന തന്റെ കാമുകന്‍ അഹമ്മദിന്റെ അടുത്ത് വരാനായി മാഹിയ എന്ന പെണ്‍കുട്ടി ഇസ്രായെല്‍ ടാങ്കറുകളെയും ക്ലസ്റ്റര്‍ബോംബ്കളെയും വകവെക്കതേ മണ്ണിനടിലൂടെ ഉള്ള തുരങ്കത്തില്‍ കൂടി മരണം മുന്നില്‍ കണ്ട് കൊണ്ട് തന്റെകാമുകന്‍ അഹമ്മതിന്റെ അടുത്ത് എത്തിയ സംഭവം. യഥാര്‍തത്തില്‍ പ്രതികൂലമായ സാഹചര്യങള്‍ പ്രണയതീവ്രത വര്‍ദ്ദിപ്പിക്കുകയെ ഉള്ളു.

ഒരപേക്ഷ

സ്നേഹപൂര്‍വ്വം നിങ്ങളുടെ പ്രിയ ചങ്ങാതി....
ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല.

ഇതില്‍‌ എന്തെങ്കിലുമൊക്കെ എഴുതുവാനുള്ള എന്‍റെ ശ്രമങ്ങളുണ്ട്...
ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ട്..
.ഒരു പക്ഷേ ഇതു വികല സാഹിത്യമാകുമോ എന്നു പോലും ഞാന്‍‌ ഭയപ്പെടുന്നു…

ഞാനൊരു നല്ല എഴുത്തുകാരനല്ല;എന്നും ഞാനൊരു കലാസ്വാദകന്‍‌ മാത്രമാണ്.
എങ്കിലും എന്‍റെ ഒരു ആത്മ സംതൃപ്തിക്കായ് ഞാന്‍‌ എന്തെങ്കിലുമൊക്കെ കുറിച്ചിടുന്നു വായിച്ചു നോക്കുന്നവര്‍‌ അഭിപ്രായം രേഖപ്പെടുത്തുമല്ലോ….
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന എല്ലാവര്‍ക്കും നന്ദി.
എന്‍റെ അഭിപ്രായങ്ങളോട് യോജിച്ചവരുണ്ടാകാം, വിയോജിച്ചവരുണ്ടാകാം.
വ്യത്യസ്തമായ അഭിപ്രായങ്ങളാണല്ലോ തീരുമാനങ്ങളിലേക്കു നയിക്കുന്നത്.ഓരോരുത്തര്‍ക്കും മറുപടി നല്‍കാനുള്ള സമയമോ സാവകാശമോ ഇപ്പോഴില്ല;എങ്കിലും എല്ലാ കമന്റുകളും വായിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്നു.

.നിങ്ങളുടെ അഭിപ്രയമാന്നു എന്‍റെ തെറ്റുകള്‍ മനസിലാക്കാന്‍ ഉള്ള വേദി......
എന്നാല്‍ മാത്രമേ എനിക്ക് എന്‍റെ കുറ്റങ്ങള്‍ മനസിലാകു...മാറ്റം അനിവാരിമാന്നു....
എന്ന്
നിങ്ങളുടെ സ്വതം സുമോദ്

Thursday, April 8, 2010

ഒരു നിമിഷം

ലോകം ഉണ്ടായ കാലം മുതല് പാവം ഭര്ത്താക്കന്മാര് നേരിടുന്ന അതീവ ഗുരുതരമായ ഒരു പ്രശനത്തെ സംബദ്ധിച്ചാന്നു പറയാനു പോകുന്നത്.ഭര്ത്താക്കന്മാര് അസംഘടിതരാണല്ലോ, ഞങ്ങള്ക്ക് യൂണിയനില്ല. ലീവില്ല, പിഎഫ്, ഗ്രാറ്റിവിറ്റി തുടങ്ങിയ യാതൊരു ആനുകൂല്യങ്ങളുമില്ല.എന്തിന ്റിട്ടയര്മെന്റു പോലുമില്ല. (അല്ലെങ്കില് വോളന്ററി എടുത്ത് രക്ഷപ്പെടാമായിരുന്നു.)എന്നിട്ടും , പകല് മുഴുവന് അദ്ധ്വാനിച്ച്, വിയര്‍ത്ത്, വിളറി, തളര്‍ന്ന് അവശരായി വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരോട് ദിവസവും ഭാര്യമാര് ചോദിക്കുന്ന നിന്ദ്യവും ക്രൂരവും ജുഗുപ്ത്സാവഹവുമായ ഒരു ചോദ്യമുണ്ട്:" ഇന്നും കുടിച്ചിട്ടുണ്ടില്ലേ? "(ചോദ്യത്തിലെ 'ഇന്നും' എന്ന പദം പ്രത്യേകം ശ്രദ്ധിക്കുക. പതിവു പോലെയെന്നര്‍ത്ഥം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രം ഓരോ പെഗ്ഗടിക്കുന്ന നിഷ്കളങ്കനും ശുദ്ധനും വെളുത്തവനുമായ ഭര്ത്താവ് എന്ന ജീവിയോടാണ ് ചോദ്യമെന്നോര്ക്കണം.)ഇതിന ് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തില് ഭര്ത്താവ് വര്ഗ്ഗം അപലപിക്കുന്ന പല മാര്ഗ്ഗങ്ങളാണ ്, എല്ലാ മദ്യപാനികളുടെയും നന്മയെ കരുതി ഇവിടെ പരാമര്ശിക്കുന്നത്.ഈ ചോദ്യത്തിന ് മുന്‍പില് പതറാത്ത ഭര്ത്താക്കന്മാര് ഭിത്തിക്ക് നേരെ തിരിഞ്ഞു നിന്ന് "ഇല്ല" എന്ന് ഉറക്കെ പറഞ്ഞ് മസ്സിലു പിടിച്ച്, വീഴാതെ, ശ്രദ്ധിച്ച് അടുത്തമുറിയിലേക്ക് പോകും.ഭാര്യമാരുണ്ടോ വിടുന്നു. തുടര് ചോദ്യങ്ങളുമായി അവരും പിന്നാലെ വരും."പിന്നെയന്തിനാ ഓടുന്നെ അവിടെ നില്ല്. മണത്തു നോക്കട്ടെ"അക്കാര്യത്തില് പേടിയില്ല; മണത്തുനോക്കിയാല് എന്ത്? വിക്സ് മിഠായിയുടെ മണം.
(ശ്രദ്ധിക്കുക: മൌത്ത് ഫ്രെഷ്നര് എന്ന ലേബലില് മദ്യപന്മാര്ക്ക് വേണ്ടി വിപണിയിലിറക്കുന്ന പലതിലും മായമാണ ്. അത്തരം പദാര്‍ത്ഥങ്ങളുടെ മണം ഇനി പറയുന്ന സമയത്തേക്ക് മാത്രമേ നിലനില്ക്കുകയുള്ളൂ. ഹാള്‍സ് - 10 മിനിട്ട്, വിക്സ്-12 മിനിട്ടും 20 സെക്കന്‍ഡും, ഒര്ബിറ്റ്--0 മിനിട്ട്, പോളോ- 2 മിനിട്ട്. താലീസ്, മൌത്ത് ഫ്രഷ് തുടങ്ങിയ സാധനങ്ങള് തിന്ന് വാ കേടാക്കേണ്ട. അതു കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. വിക്സ് ബാം മുഖമടച്ച് പുരട്ടിയാല് കുറെ സമയത്തേക്ക് പിടിച്ചു നില്ക്കാം-ജെ.പി)മറ്റു ചിലരാകട്ടെ, മൌനം മദ്യപാനിക്കും ഭൂഷണമെന്ന ഭാവേന നിശബ്ദത പാലിക്കും. അത് സംശയം വര്ദ്ധിപ്പിക്കും. ഇത്തരം സന്നിദ്ധ ഘട്ടങ്ങളില് ലോകത്ത് ഇന്നേ വരെ ഒരു മദ്യപാനിയും നിശബ്ദത പാലിച്ച ചരിത്രമില്ലെന്ന് ഓര്ക്കണം. എത്ര നേരം മിണ്ടാതിരിക്കും?"നിങ്ങളുടെ വായിലെന്താ നാക്കില്ലേ ? ""കയറി വന്നപ്പോഴേ മനസ്സിലായി ഫിറ്റാ, അല്ലിയോ ?"തൂടങ്ങിയ പ്രകോപിതമായ ചോദ്യങ്ങള്ക്ക് മുന്പില് പൊട്ടിതെറിക്കാതിരിക്കാന് ഒരു യഥാര്ത്ഥ മദ്യപാനിക്ക് കഴിയില്ല. ഒടുവില് അത് അടികലശലില് എത്തും. ഫിറ്റും ഇറങ്ങി പോകും.
കിടന്നുകൊണ്ട് പ്രവേശിക്കുക എന്നതാണ ് മറ്റൊരു ഉത്തമമായ മാര്ഗ്ഗം. ബോധമില്ലാത്തവനോട് എന്തു പറയാന് എന്നു കരുതി ഭാര്യമാര് മിണ്ടാതിരിക്കും. തെറി മുഴുവന് പിറ്റേന്ന് കേട്ടാല് മതി. രാവിലെ മറ്റു തിരക്കുകള് ഉള്ളതിനാല് സഹിക്കേണ്ട സമയം കുറവായിരുക്കുമെന്നൊരു ഗുണമുണ്ട്.'ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ 'എന്ന പദ്ധതി നമ്മുടെ പൂര് വ്വികന്മാരായ മദ്യപന്മാര് വിജയകരമായി നടപ്പാക്കിയ ഒന്നാണ ്.ഭാര്യക്ക് സംസാരിക്കാന് അവസരം കൊടുക്കാതെ കയറിചെല്ലുന്പോഴെ തട്ടികയറുക."ഗെയിറ്റ് തുറക്കാന് എന്താ ഇത്ര താമസം, എത്ര നേരമായി ഹോണടിക്കുന്നു, കാപ്പികപ്പെന്താ ഇവിടെയിരിക്കുന്നേ," തുടങ്ങിയ സ്ഥിരം കുടുംബകലഹ പദാവലികള് നിങ്ങളെ ഇക്കാര്യത്തില് സഹായിക്കും
.

പ്രണയ നാദം


ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ വശമാണ് പ്രണയം‍. സൂക്ഷിച്ചില്ലെങ്കില്‍ അബദ്ധമായി തീരുകയും അവസാനിക്കുകയും ചെയ്യുമെന്ന് മാത്രം. നല്ല പ്രണയത്തിന് ആരോഗ്യകരമായ ഒരു ബന്ധം തന്നെയാണ് അത്യാവശ്യ ഘടകം.
ബന്ധങ്ങളില്‍ കലരുന്ന സ്വാര്‍ത്ഥതയും മടിയും പ്രണയത്തെ നശിപ്പിക്കുക തന്നെ ചെയ്യും. ജോലി കൂടുതല്‍ ആകുമ്പോള്‍, തിരക്ക് ഏറുമ്പോള്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയുമ്പോള്‍ ഒക്കെ പ്രണയം നഷ്ടമാകുന്നുണ്ട്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നല്ല അദ്ധ്വാനം തന്നെ വേണമെന്ന് ഇതില്‍ നിന്നും അര്‍ത്ഥമാക്കുന്നു.
ഒരേ ആളിനൊപ്പം നീണ്ട നാള്‍ കഴിയുമ്പോള്‍ പ്രണയം നഷ്ടമാകുക സ്വാഭാവികമാണ്. സമയം പ്രണയത്തെ അപഹരിച്ചാലും ബന്ധം മുഷിപ്പനായി തീരുമെന്ന് മാത്രമല്ല പ്രണയത്തിന്‍റെ ആദ്യ കാലങ്ങളിലെ പോലെ ആകാറുമില്ല. ഇത് നയിക്കുന്നത് തണുത്ത പ്രണയത്തിലേക്ക് ആയിരിക്കും. പ്രണയം നഷ്ടമാകുമ്പോള്‍ ഒന്നു തിരിച്ച് ചിന്തിക്കുകയും ഇരുവര്‍ക്കും ഇടയില്‍ പ്രണയത്തെ നിലനിര്‍ത്താന്‍ വേണ്ടുന്ന് കാര്യം എന്താണെന്ന് ആലോചിക്കുന്നതും നന്നായിരിക്കും. ഇത് നിങ്ങളില്‍ പ്രണയം തുടങ്ങിയ കാലത്തെ വികാരത്തിലേക്ക് നയിക്കും. നല്ല ബന്ധം നില നിര്‍ത്താന്‍ എന്ത് കാര്യങ്ങളാണോ ചെയ്യേണ്ടത് അത് കണ്ടു പിടിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യണം.
എല്ലാത്തിനും ശേഷം പങ്കാളിക്ക് എന്താണ് വേണ്ടതെന്നും എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും ആലോചിക്കുക. തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തില്‍ ഇതിനുള്ള പട്ടികകള്‍ തയ്യാറാക്കുക തന്നെ വേണം. പണവും ജോലിയും മാത്രമല്ല ജീവിതം. അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് ബന്ധങ്ങള്‍ക്കും.
നിങ്ങളുടെ പങ്കാളിയില്‍ പ്രണയം ഉണ്ടാക്കാന്‍ എന്തൊക്കെ ചെയ്തോ അതൊക്കെ ആവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളിലെ പ്രണയത്തെ ശക്തമായി തിരികെ കൊണ്ടുവരും. ചിലപ്പോള്‍ അതൊരു ഡിന്നറാകാം അല്ലെങ്കില്‍ തമാശ കലര്‍ന്ന സംഭാഷണങ്ങള്‍ ആകാം. ചിലപ്പോള്‍ കടക്കണ്ണിലൂടെയുള്ള ഒരു നോട്ടമാകാം..